01:00am 07 September 2026
NEWS
നേപ്പാള്‍ ദുരന്തം പ്രളയത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിന് ഡി.എന്‍.എ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു
05/09/2026  05:59 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നേപ്പാള്‍ ദുരന്തം പ്രളയത്തില്‍ മരിച്ചവരെ തിരിച്ചറിയുന്നതിന് ഡി.എന്‍.എ  പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ നിയോഗിച്ചു
നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച മലയാളികളെ  തിരിച്ചറിയുന്നതിനുള്ള ഡി.എന്‍.എ പരിശോധനയ്ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഡി.എന്‍.എ ഡിവിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ അനു ചന്ദ്ര, എറണാകുളം റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്‍റിഫിക് ഓഫീസര്‍ പ്രിയ മേരി ചാക്കോ,  തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ഉണ്ണിക്കൃഷ്ണന്‍ എസ്, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സയന്‍റിഫിക് ഓഫീസര്‍ (ബയോളജി), ഡോ. ഹെല്‍ന എ കെ എന്നിവരെയാണ് നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചത്. 
 
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അതാത് പ്രദേശത്തുള്ള നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ പ്രദീപ് സജി അറിയിച്ചു.
 
നോഡല്‍ ഓഫീസര്‍മാരെ ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
 
1. അനു ചന്ദ്ര, അസിസ്റ്റന്‍റ് ഡയറക്ടര്‍, ഡി.എന്‍.എ ഡിവിഷന്‍, ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, തിരുവനന്തപുരം. 695010 ഫോണ്‍: 9656560865. ഇ-മെയില്‍: anuchandra6382@gmail.com
 
2.പ്രിയ മേരി ചാക്കോ, സയന്‍റിഫിക് ഓഫീസര്‍ (ബയോളജി), റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, എറണാകുളം ഫോണ്‍: 9656719301. ഇ-മെയില്‍:priyamaryjoseph15@gmail.com
 
3. ഉണ്ണിക്കൃഷ്ണന്‍ എസ്, അസിസ്റ്റന്‍റ് ഡയറക്ടര്‍, ഡി.എന്‍.എ, റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി,   കേരള പോലീസ് അക്കാദമി, രാമവര്‍മ്മപുരം, തൃശൂര്‍. ഫോണ്‍: 9388137475. ഇ-മെയില്‍: dnarfsltsr@gmail.com
 
4.ഡോ. ഹെല്‍ന എ കെ, സയന്‍റിഫിക് ഓഫീസര്‍ (ബയോളജി),  റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കണ്ണൂര്‍. ഫോണ്‍: 9496463811. ഇ-മെയില്‍:helnahere@gmail.com
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img